ലളിതമായ തവണ വ്യവസ്ഥകളിലൂടെ ഗോൾഡ് ലോൺ, മൈക്രോ ഫിനാൻസ്, ബിസിനസ്സ് ലോൺ, മണി ട്രാൻസ്ഫർ സേവനങ്ങൾ ലഭ്യമാണ്.
റിസർവ്വ് ബാങ്കിന്റെ നിർദേശങ്ങൾ പാലിച്ച്‌കൊണ്ട് ചെമ്മണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് കേരളത്തിലും തമിഴ്നാട്ടിലുമുള്ള ശാഖകളിലൂടെ വിപണിയിൽ ധനലഭ്യത ഉറപ്പുവരുത്തുന്നു.സ്വർണം പണയം വച്ച് ആവശ്യക്കാർക്കു ഗോൾഡ് ലോൺ സ്കീമിലൂടെ പെട്ടെന്നുള്ള ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നു.മൈക്രോഫിനാൻസ് ലോണുകൾ സമൂഹത്തിലെ താഴെത്തട്ടിലുള്ള ആളുകൾക്കുവേണ്ടി ചെമ്മണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് അവതരിപ്പിച്ചിരിക്കുന്നു.ആഴ്ചകളിൽ തവണകളായി മുതലും പലിശയും അടക്കാവുന്ന രീതിയാണ് മൈക്രോഫിനാൻസ് ലോണുകൾക്കു അവലംബിച്ചിരിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളെയും വ്യക്തികളെയും ഉദ്ദേശിച്ചാണ് ബിസിനസ്സ് ലോൺ അവതരിപ്പിച്ചിരിക്കുന്നത്. ചെറുകിട വായ്പയായി ഉപയോക്താക്കൾക്ക് ഇതു പ്രയോജനപ്പെടുത്താം.മണി ട്രാൻസ്ഫർ സർവീസ് മുഖേന പണം വിദേശങ്ങളിൽ നിന്നും സ്വീകരിക്കാനും അയക്കാനും കഴിയുന്നു.
ചെമ്മണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്മെന്റിന്റെ കേരളത്തിലും തമിഴ്‌നാടിലും ഉള്ള ബ്രാഞ്ചുകളിൽ സമീപിച്ചാൽ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതാണ്.